കനത്ത മൂടൽ മഞ്ഞ്; എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, യാത്രക്കാർക്ക് നിർദേശവുമായി വ്യോമയാന മന്ത്രാലയം

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം , മൂടൽമഞ്ഞ്, വായു മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ട് യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്നാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവള അധികൃതരുടെ നിർദേശം. യാത്രയ്ക്ക് മുമ്പ് എയർലൈൻ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് കാറ്റഗറി-III (Category-III) സംവിധാനം ഉപയോഗിച്ചാണ് ലാൻഡിംഗുകൾ നടത്തുന്നത്. വളരെ കുറഞ്ഞ കാഴ്ചപരിധിയിലും വിമാനങ്ങൾ ഇറക്കാൻ ഈ സംവിധാനം സഹായിക്കുമെങ്കിലും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ മുതൽ തന്നെ വിമാനങ്ങൾ വൈകുന്നത് തുടരുകയാണ്. കാഴ്ചപരിധി കുറഞ്ഞതോടെ രാജ്യ തലസ്ഥാനത്തെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*