
ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു.വിരമിക്കല്‍ ദുഃഖകരമാണെന്നും, ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ക്ലാസണ്‍ വിശദീകരിച്ചു.
ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താന്‍ കടന്നുവന്ന പാത മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച പരിശീലകരോട് എന്നും നന്ദിയുണ്ടാകുമെന്നും ക്ലാസണ്‍ വ്യക്തമാക്കി. പ്രോട്ടിയസ് ബാഡ്ജ് ധരിക്കാന്‍ സാധിച്ചതാണ് വലിയ ബഹുമതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ഈ തീരുമാനം അതിന് അവസരം നൽകും.
ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുകയായിരുന്നു ചെറുപ്പം മുതലുള്ള സ്വപ്നം. അത് സാധിച്ചതാണ് ഏറ്റവും വലിയ കാര്യം. മികച്ച സൗഹൃദങ്ങളും ബന്ധങ്ങളും തനിക്ക് ലഭിച്ചെന്നും, അത് ജീവിതകാലം മുഴുവന്‍ വിലമതിക്കുമെന്നും ക്ലാസണ്‍ വ്യക്തമാക്കി.പ്രോട്ടിയസിനായി കളിച്ചതിലൂടെ വലിയ താരങ്ങളെ കാണാനായി.
അത് ജീവിതം മാറ്റിമറിച്ചു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എപ്പോഴും പ്രോട്ടിയസിന്റെ വലിയ ആരാധകനായിരിക്കും, കരിയറിൽ തന്നെയും സഹതാരങ്ങളെയും പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
Be the first to comment