ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” ശനിയാഴ്ച

ഹെർഫോർഡ്, യുകെ:   ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” സെപ്റ്റംബർ ഇരുപതാം തീയതി ശനിയാഴ്ച നടക്കും. ഹെർഫോർഡ് സെന്റ് മേരീസ് ആർ സി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് 1.30 മുതൽ ഒൻപത് മണി വരെയാണ് മത്സരങ്ങൾ നടക്കുക.

വിവിധ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളിൽ 5 മുതൽ 10 വയസ് വരെ പ്രായപരിധിയിൽ 50 മി. ഓട്ടമത്സരം, കസേരകളി, സ്റ്റാന്റിംഗ് ജമ്പ്, മിട്ടായി പെറുക്ക് എന്നീ മത്സരങ്ങളും  11 മുതൽ 17 വയസ് വരെ  50 മി. ഓട്ടമത്സരം, 100 മി. ഓട്ടമത്സരം, കസേരകളി, സ്റ്റാന്റിംഗ് ജമ്പ് മത്സരങ്ങളും 18 മുതൽ 24 വയസ് വരെയുള്ളവർക്ക് 100 മി. ഓട്ടമത്സരം, 200 മി. ഓട്ടമത്സരം, കസേരകളി, ചാക്കിൽ ഓട്ടം ( Sack Race ) ലോങ്ങ് ജമ്പ്, റൊട്ടികടി എന്നീ മത്സരങ്ങളും 25 മുതൽ 40 വയസ് വരെയുള്ളവർക്ക് 100 മി. ഓട്ടമത്സരം, 200 മി. ഓട്ടമത്സരം, കസേരകളി, ചാക്കിൽ ഓട്ടം ( Sack Race ) ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട്, റൊട്ടികടി എന്നീ മത്സരങ്ങളും 40 വയസിന് മുകളിലുള്ളവർക്ക് 100 മി. ഓട്ടമത്സരം, 200 മി. ഓട്ടമത്സരം, കസേരകളി, ചാക്കിൽ ഓട്ടം ( Sack Race ) ലോങ്ങ് ജമ്പ്, റൊട്ടികടി, ഷോട്ട്പുട്ട് മത്സരങ്ങളും നടക്കും. പൊതു വിഭാഗത്തിൽ സുന്ദരിക്ക് പൊട്ട് തൊടൽ, റമ്മി, സെവൻസ് ഫുട്ബോൾ, ബാഡ്മിന്റൺ ഡബിൾ‍സ്‌ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

കൂടാതെ കുട്ടികൾക്കായി ബൗൺസിങ് കാസിൽ, ഫേസ് പെയിന്റിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*