ഹെർഫോർഡ്, യു കെ: ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘ജിംഗിൾ & ചിയേർസ് 2026’ ജനുവരി 17 ശനിയാഴ്ച്ച നടക്കും. ഹെർഫോർഡ് സെന്റ് മേരീസ് ആർ. സി ഹൈസ്കൂളിൽ വൈകുന്നേരം 3.30 ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു രാത്രിയാണ് ഹെറിഫോർഡിലെ മലയാളികൾക്കായി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.
ഹെർഫോർഡിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കൊപ്പം ബെന്നി അലക്സാണ്ടർ & ടീം അവതരിപ്പിക്കുന്ന ഡി ജെയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ഹെർഫോർഡിലെ പ്രശസ്ത ഇന്ത്യൻ റെസ്റ്റോറന്റായ മാജിക് മസാല ഒരുക്കുന്ന ക്രിസ്മസ് വിരുന്നും സജ്ജീകരിച്ചിട്ടുണ്ട്. ആഘോഷപരിപാടികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അസോസിയേഷൻ ഭാരവാഹികൾ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.



Be the first to comment