ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ് ഹാളിൽ വൈകുന്നേരം 4മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
പ്രശസ്ത ഡി ജെ ആർട്ടിസ്റ്റും വയലിനിസ്റ്റുമായ അസിർ അവതരിപ്പിക്കുന്ന ഡി ജെ മ്യൂസിക് പാർട്ടിയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ, യുവ കേരളീയം അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ്, മ്യൂസിക്, കരോൾ ഗാനമത്സരം തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറും, അതോടൊപ്പം ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പരിപാടികളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.



Be the first to comment