മുഖ്യമന്ത്രി ഇരുട്ടിലാണ്, മെസിയുടെ വരവും സ്റ്റേഡിയം നവീകരിക്കുന്നതിലും ഒരു ധാരണയുമില്ല: ഹൈബി ഈഡൻ എംപി

മെസിയുടെ വരവും സ്റ്റേഡിയം നവീകരിക്കുന്നതിലും മുഖ്യമന്ത്രിയ്ക്ക് ഒരു ധാരണയുമില്ലെന്ന് ഹൈബി ഈഡൻ എംപി. പണം എങ്ങനെ മുടക്കുന്നു എന്നതിൽ വ്യക്തയില്ല.മുഖ്യമന്ത്രി ഇരുട്ടിലാണ്. GCDA ചെയർമാൻ ചന്ദ്രൻപിള്ള കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. സ്റ്റേഡിയം നവീകരിക്കുന്നതിൽ എതിർപ്പില്ല.

GCDA യ്ക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ധാരണയുമില്ല. 70 കോടി എങ്ങനെയാണ് ചിലവഴിക്കുന്നത്. ദുരൂഹത ഒഴിയുന്നില്ല. മുഖ്യമന്ത്രിയെ ഗുരുതരമായി തെറ്റിദ്ധരിപ്പിച്ചു. മെസി വരുന്നതിന് കോൺഗ്രസ് എതിരല്ല. കായിക മന്ത്രിയ്ക്ക് ഉള്ളത് ബിസിനസ് ഇൻ്ററസ്റ്റെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

ഒരു കളി പോലും നടത്തി പരിചയമില്ലാത്ത സ്പോൺസറെ എങ്ങനെ സർക്കാർ കണ്ടെത്തിയെന്ന് ഡി സി സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ചോദിച്ചു. സാമ്പത്തിക കാര്യങ്ങളിൽ സിപിഐഎമ്മും പങ്കാളികളായി. അതിൻ്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസിനെ പറയുന്നത്. ഗുരുതര സാമ്പത്തിക ക്രമക്കേട് സ്റ്റേഡിയം നവീകരിക്കുന്നതിൽ നടന്നു. തട്ടിപ്പ് വെളിച്ചത്തു വരണം. തോന്നിയപോലെ കലൂർ സ്റ്റേഡിയം വിട്ടുകൊടുത്തു. സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ പ്രവർത്തനം നിഗൂഢമാണെന്നും ഷിയാസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*