ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയർത്തുന്നതെന്നും കോടതി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകളിറക്കി. ഇതിന് ശേഷം സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതിൽ ഒരു കാരണവുമില്ല. പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും ഹൈക്കോടതിയുടെ ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫെബ്രുവരി നാലിലേക്ക് മാറ്റി.
എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില തന്ത്രി പ്രചാരക് സഭ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.



Be the first to comment