ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ആശ്വാസം. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില്‍ വേടന് ഹൈക്കോടതി ഇളവ് നല്‍കി. കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നി വ്യവസ്ഥകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലേക്ക് പരിപാടിക്കായി പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു വേടൻ്റെ ആവശ്യം.



Be the first to comment