ഓപ്പറേഷന് നുംഖോറില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതില്‍ കസ്റ്റംസിന് തിരിച്ചടി. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഉപാധികളോടെ വാഹനം നിട്ടുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച ദുല്‍ഖറിന്റെ അപേക്ഷ തള്ളുകയാണെങ്കില്‍ കസ്റ്റംസ് കാരണം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ദുല്‍ഖര്‍ സല്മാന് വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമെങ്കില്‍ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖറിന് നോട്ടീന് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
കസ്റ്റംസിന്റെ വാദങ്ങള്‍ കേട്ട ഹൈക്കോടതി അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ അനിവാര്യമാണോ എന്ന് ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തില്‍ അല്ലേ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനിടെയാണ് വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക (പതിനേഴ് ലക്ഷം രൂപ) ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ അറിയിച്ചത്. കസ്റ്റംസിന്റെയും ദുല്‍ഖറിന്റെയും വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 7-ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. തെലുഗു ബ്ലോക്ക് ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് സിതാര എൻ്റർടൈൻമെൻ്റ്സാണ്. 1980-1990 കാലഘട്ടത്തിലെ […]
നടൻ ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെത്തിയത്. നസ്ലൻ ഗഫൂറും കല്ല്യാണി പ്രിയദർശനും നായകനും നായികയുമാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഡൊമനിക് ആണ്. നടി ശാന്തി ബാലചന്ദ്രൻ സഹതിരക്കഥാകൃത്ത് […]
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത്. ആസിഫ് അലി – അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന […]
Be the first to comment