ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉടൻ ജാമ്യം നൽകാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും. ഗോവർദ്ധന്റെ ജാമ്യ ഹർജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹർജി പരിഗണിക്കവേ പറഞ്ഞു.
വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങൾ ഉയർത്തി. അന്വേഷണം തണുപ്പൻ രീതിയലല്ലേ എന്ന് മറ്റൊരു ബെഞ്ചിന്റെ പരാമർശം ചൂണ്ടിക്കാട്ടി അവധിക്കാല ബെഞ്ച്. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചോദ്യം.
ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.



Be the first to comment