യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. കൊച്ചിയില്‍ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപേയി മര്‍ദിച്ചെന്നതാണ് നടിക്കെതിരായ പരാതി. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും. നടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസയം പരാതിക്കാരന്‍ ബാറില്‍ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തി എന്നും ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരന്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു. പരാതിക്കാരന്‍ ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും നടി ആരോപിച്ചു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലക്ഷ്മി ആര്‍ മേനോന്‍ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*