‘വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തെ കൊണ്ടേ പോകൂ, ഇയാൾ ഒരു വലിയ മാൻഡ്രേക്ക് ആണ്’; ഹിമവൽ ഭദ്രാനന്ദ

ഇടതുപക്ഷത്തെയും കൊണ്ടെ വെള്ളാപ്പള്ളി നടേശൻ പോകൂ എന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദ. ഒരു മാൻഡ്രേക്ക് ആണ് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണെന്ന് തോന്നുന്നുവെന്നും ഹിമവൽ ഭദ്രാനന്ദ കുറ്റപ്പെടുത്തി.

വെള്ളാപിള്ളിയ്ക്ക് എതിരെ ചോദ്യം ചോദിക്കുന്നവരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. കപട സമുദായ സ്നേഹമാണ് വെള്ളാപ്പള്ളിയുടേത് നിരവധി കേസുകളിൽ പ്രതിയാണ് വെള്ളാപ്പിള്ളി നടേശൻ. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ വെള്ളാപ്പള്ളിയെ അദ്ദേഹം ഇപ്പോൾ ഭയക്കുന്നുണ്ടെന്നാണ് തന്റെ സംശയമെന്നും ഹിമവൽ ഭദ്രാനന്ദ വിമർശിച്ചു.

അതേസമയം, വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ എത്തിയിരുന്നു. റിപ്പോർട്ടറെ മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞതതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*