കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോട്ടയം: യാത്രക്കാരന് മറന്നുവച്ച വന്‍ തുക അടങ്ങിയ ബാഗ് തിരിച്ചു നല്കി കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറും ഡ്രൈവറും. കോട്ടയത്ത് നിന്നും കൊട്ടാരക്കര വഴി തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്ന ബസ്സിലാണ് യാത്രക്കാരന് വന്‍ തുകയടങ്ങിയ ബാഗ് മറന്നു വെച്ചത്.കോട്ടയത്ത് നിന്നും ബസില്‍ കയറിയ യാത്രക്കാരന് ഉറങ്ങിപ്പോയിരുന്നു. ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ […]
കോട്ടയം: ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബജാജ് ഫിനാൻസ് ജീവനക്കാരൻ അമ്മഞ്ചേരി സ്വദേശി […]
കോട്ടയം: തലയോലപ്പറമ്പിൽ വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു. അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
Be the first to comment