കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.


കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.

അതിരമ്പുഴ: രണ്ടാഴ്ചയായി സമരരംഗത്തുള്ള ആശാവർക്കന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അതിരമ്പുഴയിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴിയുടെ അ ദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് […]
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്ന് പേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.
കോട്ടയം: നിറയെ മഞ്ഞപൂവുകളുമായി നഗരമധ്യത്തിൽ വിസ്മയക്കാഴ്ചയൊരുക്കി ഡ്രാഗൺഫ്രൂട്ട് തോട്ടം. ബേക്കർ ജംഗ്ഷന് സമീപം സിഎസ്ഐ സഭയുടെ അഞ്ചേക്കർ സ്ഥലത്താണ് ഡ്രാഗൺ പൂവിട്ടത്. കള്ളിമുൾചെടിയുടെ വിഭാഗത്തിൽപെട്ട ഡ്രാഗൺഫ്രൂട്ട് എന്നറിയപ്പെടുന്ന പിതായ ചെടി മൂന്ന് വർഷം മുമ്പാണ് കൃഷി ചെയ്യാനാരംഭിച്ചത്. 4,500 ചെടികൾ നട്ടു. അവയിൽ മിക്കതും പൂവിട്ടത് ഇക്കുറിയാണ്. സംസ്ഥാനത്തുതന്നെ […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment