‘ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഹോമിയോ മരുന്ന്; ഹോസ്പിറ്റലില്‍ എത്തിച്ചത് പ്രസാദമെന്ന പേരില്‍’

സ്‌റ്റേഡിയത്തില്‍ വീണ് ചികിത്സയിലായിരുന്നപ്പോള്‍ പ്രസാദമെന്ന പേരില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയില്‍ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഉമ തോമസ്.

”ഹോസ്പിറ്റലില്‍ അവര്‍ അനുവദിക്കില്ലെന്നുള്ളതുകൊണ്ട് ഹോമിയോ മരുന്ന് എത്തിച്ചത് പ്രസാദമാണ്, തീര്‍ഥമാണ് ഒന്ന് അമ്മയുടെ മേത്ത് തേയ്ക്കണം എന്ന് പറഞ്ഞിട്ടാണ് എന്റെ ചെവിയുടെ ഭാഗത്ത് തേച്ചത്. പ്രസാദമായതുകൊണ്ട് നാവില്‍ കൊടുക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞതുകാരണം ചെവിയുടെ ഭാഗത്തും കൈയുടെ ഭാഗത്തും മരുന്ന് തേച്ചിരുന്നുവെന്ന് മകന്‍ പറഞ്ഞു.

അവിടെ ഒരു സ്‌ട്രെക്ചര്‍ ഒന്നും ഇല്ലാത്തതുകൊണ്ട് കൈയും കാലുമൊക്കെ, പൂച്ചക്കുഞ്ഞിനെയൊക്കെ എടുത്തോണ്ട് പോണപോലെ ആളുകള്‍ എടുത്ത് പിടിച്ചാണ് പെട്ടെന്ന് എന്നെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നത്. അവിടെ ഒരു സൗകര്യവും ചെയ്തിട്ടില്ലായിരുന്നു. ലങ്‌സില്‍ മുറിവ് ഉണ്ടാവുകയും ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തു. ഹോസ്പിറ്റലില്‍ വീണ്ടും എക്‌സ്‌റേ എടുത്ത് കഴിഞ്ഞപ്പോ ഭയങ്കര അത്ഭുതം തോന്നുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്”, ഉമ തോമസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*