ഹണി റോസ് നായികയാവുന്ന നന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സഹനിർമ്മാതാവായി സംവിധായകൻ എബ്രിഡ് ഷൈൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് എഴുതിയത്. മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കഥയായിരുന്നു രാഹുലിന്റെ ഇറച്ചിക്കൊമ്പ്.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ എൻ എം ആണ് ചിത്രം നിർമ്മിക്കുന്നത്. സംസ്ഥാന, ദീശീയ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.
View this post on Instagram



Be the first to comment