ഹോങ്കോങ് തീപിടിത്തം; മരണം 36 ആയി, 279 പേരെ കാണാനില്ല

ഹോങ്കോങ് തീപിടിത്തത്തിൽ മരണം 36 ആയി. 279 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചത് ഇന്ന് വൈകിട്ടോടെ. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടുക്കുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നതായി അധികൃതർ. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.

മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. ഉച്ചയ്ക്ക് 02: 50ന് ആരംഭിച്ച അഗ്നിബാധ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇത് മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*