ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍; നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും ചൂട് നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വെളളം സഹായിക്കുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നാം കുടിക്കാന്‍ ചൂടുവെള്ളവും തണുത്ത വെളളവും ഉപയോഗിക്കാറുണ്ട് അല്ലേ ? രണ്ടിനും വ്യത്യസ്തമായ ഗുണങ്ങളും ഉണ്ട്. എന്നാല്‍ ഏതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം?.

ചൂടുവെളളം കുടിച്ചാലുള്ള ഗുണങ്ങള്‍

പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ രീതി അനുസരിച്ച് ചൂടുവെളളം 120ഡിഗ്രി F നും 140 ഡിഗ്രി F നും ഇടയിലുള്ള ചൂടില്‍ കുടിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

ദഹനത്തെ സഹായിക്കുന്നു

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും അതുപോലെ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പതിവായി രാവിലെ ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു

ചൂടുവെള്ളം ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും ശരീരം കൂടുതല്‍ വിയര്‍ക്കാനിടയാക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം സുഗമമാക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ജലദോഷത്തെ ശമിപ്പിക്കുന്നു, കഫക്കെട്ട് ഇല്ലാതാക്കുന്നു

ചൂടുവെള്ളത്തില്‍ നിന്ന് ആവി ശ്വസിക്കുന്നതും ചൂടുവെള്ളം കുടിക്കുന്നതും കഫക്കെട്ടും തൊണ്ട വേദനയും ശമിപ്പിക്കുന്നു.

ചൂടുവെളളം കുടിക്കാന്‍ അനുയോജ്യമായ സമയം

ഉറങ്ങുന്നതിന് മുന്‍പ് ഒരു കപ്പ് ചൂടുവെള്ളം കുടിക്കുന്നത് പേശികളെയും മനസിനെയും ശാന്തമാക്കും, നല്ല ഉറക്കവും ലഭിക്കും. അതിരാവിലെയോ അല്ലെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പോ ചൂടുവെള്ളം കുടിക്കാവുന്നതാണ്.

തണുത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

ചൂടുള്ള കാലാവസ്ഥയിലോ വ്യായാമത്തിന് ശേഷമോ തണുത്ത വെളളം കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും. തണുത്ത വെളളം കുടിക്കുന്നതിന് പല ഗുണങ്ങളുണ്ട്.

 

ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു

തണുത്ത വെളളം ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. അതിരാവിലെയോ വ്യായാമത്തിന് ശേഷമോ തണുത്ത വെള്ളം കുടിക്കാവുന്നതാണ്.

വ്യായാമത്തിന് ശേഷം ഊര്‍ജ്ജം നിലനിര്‍ത്തുന്നു

വ്യായാമം ചെയ്തതിന് ശേഷം ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ തണുത്ത വെളളം സഹായിക്കുന്നു. അമിതമായി ശരീരം ചൂടായാല്‍ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടാകാതിരിക്കാന്‍ തണുത്തവെള്ളത്തിന് കഴിയും.

ശരീരഭാരം കുറയാന്‍ സഹായിക്കുന്നു

തണുത്ത വെളളം കുടിക്കുന്നത് മെറ്റബോളിസത്തെ ചെറുതായി വര്‍ധിപ്പിക്കുന്നു.

ശരീരത്തിന് വേഗത്തില്‍ ജലാംശം നല്‍കുന്നു

തണുത്തവെള്ളം വേഗത്തില്‍ ശരീരത്തിന് ആഗfരണം ചെയ്യാന്‍ കഴിയും, ശരീരം വിയര്‍ത്താലും തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ജലാംശം തിരികെ ലഭിക്കാന്‍ സഹായിക്കും.

ഏതാണ് ആരോഗ്യകരം തണുത്ത വെള്ളമോ ചൂടുവെള്ളമോ?

  • ചൂടുവെളളവും തണുത്ത വെള്ളവും ശരീരത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ശരീരത്തിന്റെ ആവശ്യങ്ങളെയും ഗുണങ്ങളെയും ആശ്രയിച്ച് അവ വ്യത്യാസപ്പെട്ടിരിക്കുന്നു.
  • ദഹനത്തിനും, ശരീരം വിഷവിമുക്തമാക്കാനും ചൂടുവെളളം തിരഞ്ഞെടുക്കാം
  • നിര്‍ജലീകരണം സംഭവിക്കുമ്പോഴും ഊര്‍ജ്ജം നിലനിര്‍ത്താനും ശരീരം തണുപ്പിക്കാനും തണുത്ത വെള്ളം തിരഞ്ഞെടുക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*