കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന (55) യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ ലീനയുടെ ഭര്‍ത്താവും മകനും ഭര്‍തൃപിതാവുമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ കോട്ടയം മെഡിക്കല്‍ കോളജിന് സമീപം കടയില്‍ ജോലി ചെയ്യുകയാണ്. ഈ മകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ലീനയ്ക്ക് മാനസികമായ പ്രശ്‌നമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. സ്വയം മുറിവേല്‍പ്പിച്ചതാണോ, കൊലപാതകമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലുള്ളവരെ അടക്കം വിശദമായി ചോദ്യം ചെയ്തു വരികയാണ്.



Be the first to comment