പുഴുങ്ങിയ മുട്ട എത്ര സമയം വരെ സൂക്ഷിക്കാം

വിറ്റാമിനുകളും ധാതുക്കളും ധാരളം അടങ്ങിയ മുട്ട ഏറ്റവും ആരോ​ഗ്യകരമായ ഒരു ചോയിസ് ആണ്. ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ചിലർ മുട്ട പുഴുങ്ങിയാലും വളരെ വൈകിയാണ് അവ കഴിക്കുക. ഇത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

പുഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാം? പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ട്, ഇവ പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ആരോ​ഗ്യകരം.

എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. അതിൽ കൂടുതൽ നേരം ഇരിക്കണമെന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ച വരെ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും.

എന്നാൽ അമിതമായി വേവിച്ച മുട്ട പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്. മുട്ടയിൽ നിന്ന് സള്‍ഫറസ് അല്ലെങ്കില്‍ ചീഞ്ഞ ഗന്ധം ഉണ്ടായാൽ അത് മോശമായെന്നാണ് അർഥം. കൂടുതല്‍ വേവിച്ച മുട്ടയില്‍ ചാരനിറമോ പച്ചയോ ഉള്ള മഞ്ഞക്കരു പ്രത്യക്ഷപ്പെടുന്നത് മുട്ട ചീത്തയായിപ്പോയെന്നത് സൂചിപ്പിക്കുന്നത്.

മുട്ട അമിതമായി ചൂടാക്കരുത്

മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കാനും കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാകാനും കാരണമാകും. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.

  • ഏഴ് മിനിറ്റ് മുതൽ 12 മിനിറ്റ് വരെയാണ് മുട്ട പുഴുങ്ങാൻ ആവശ്യമായ സമയം അതിന് മുകളിലേക്ക് പോകാതെ ശ്രദ്ധിക്കുക.
  • മുട്ട എങ്ങനെ സുരക്ഷിതമായി ഉണ്ടാക്കാം
  • കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം
  • മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം
  • മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*