
മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. അതിനാല്‍ തന്നെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ആധാര്‍ കാര്‍ഡുകളേക്കാള്‍ മികച്ചത് പിവിസി ആധാര്‍ കാര്‍ഡുകളാണ്. കേടുപാടുകള്‍ പെട്ടെന്ന് സംഭവിക്കാത്ത വിധം ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെ ഇത് സൂക്ഷിക്കാന്‍ സാധിക്കും.
ആധാര്‍ കാര്‍ഡ് സാധാരണയായി ലഭിക്കുന്നത് നീളത്തിലുള്ള ഒരു ഫോര്‍മാറ്റിലാണ്. ഇത് പോക്കറ്റില്‍ സൂക്ഷിക്കാന്‍ പോലും സാധിക്കില്ല. അവയ്ക്കു പകരം പിവിസി കാര്‍ഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. പിവിസി കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 50 രൂപ ഫീസ് നല്‍കേണ്ടി വരും. ഈ തുക ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴിയും അടക്കാം.
ആധാര്‍ പിവിസി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
uidai.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ കാര്‍ഡ് ഓര്‍ഡര്‍ എന്ന പേജ് തുറക്കുക
ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക
ആധാര്‍ നമ്പര്‍, വെര്‍ച്വല്‍ ഐഡി (വിഐഡി), അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി (ഇഐഡി) നല്‍കുക.
ഒടിപി നല്‍കി സ്ഥിരീകരിക്കുക.
ആധാര്‍ കാര്‍ഡ് പ്രിവ്യൂ ചെയ്യുക
അടുത്തതായി പണമടയ്ക്കുക.
50 രൂപ ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കുക.
പണമടച്ചു കഴിഞ്ഞാല്‍ സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ (SRN) ലഭിക്കും. ഇത് ഓര്‍ഡറിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള നമ്പറാണ്.
സാധാരണയായി ഈ കാര്‍ഡിന് അപേക്ഷിച്ചാല്‍ അത് വീട്ടില്‍ ഡെലിവറി ചെയ്യും. എന്നാല്‍ പെട്ടെന്ന് തന്നെ ലഭിക്കില്ല, അല്‍പം കാലതാമസമുണ്ട്. ഇന്ത്യ പോസ്റ്റ് – സ്പീഡ് പോസ്റ്റ് വഴി രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് ഈ കാര്‍ഡ് എത്തിക്കും. ട്രാക്കിങ് ഐഡി ഉപയോഗിച്ച് ഡെലിവറി സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും. UIDAI വെബ്‌സൈറ്റിലെ ‘ആധാര്‍ പിവിസി കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുക’ എന്ന പേജ് വഴിയാണ് ട്രാക്ക് ചെയ്യേണ്ടത്.
Be the first to comment