ജങ്ക് ഫുഡ് ക്രേവിങ്സ്, വില്ലൻ ബ്രേക്ക്ഫാസ്റ്റ്

ആരോ​ഗ്യകരമല്ലെന്ന് അറിയാമെങ്കിലും ജങ്ക് ഫുഡ് ഉപേക്ഷിക്കാൻ മനസുവരാത്തതിന്റെ പിന്നിലെ പ്രധാന കുറ്റവാളി നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് ആണെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി. പലപ്പോഴും എന്തെങ്കിലും കഴിച്ചുവെന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂർത്തിയാക്കുന്ന ശീലമാണ് മിക്കവാറും.

പഞ്ചസാര അടങ്ങിയ സിറിയല്‍സ്, ടോസ്റ്റ് പോലുള്ള വിഭവങ്ങളാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ ഇവ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് സ്‌പൈക്ക് ചെയ്യുകയും ജങ്ക് ഫുഡ് അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് ക്രേവിങ്‌സ് ഒഴിവാക്കാന്‍

ജങ്ക് ഫുഡ് ക്രേവിങ്സ് കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക എന്നതാണ് മികച്ച മാർഗം. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, അവ പഞ്ചസാര അടങ്ങിയതും പ്രോസസ് ചെയ്തുമായ ഭക്ഷണങ്ങളോടുള്ള ക്രേവിങ്‌സ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

2011-ല്‍ ഒബിസിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിക്കുന്നു. ഇത് ദീര്‍ഘനേരം വയറിന് തൃപ്തി നല്‍കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ബ്രേക്ക്ഫാസ്റ്റ് എന്തൊക്കെ ചേർക്കണം

ബ്രേക്ക്ഫാസ്റ്റില്‍ കുറഞ്ഞത് 25 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ ഊര്‍ജ്ജനില സംരക്ഷിക്കുകയും ഫുഡ് ക്രേവിങ്‌സ് കുറയ്ക്കുകയും ചെയ്യുന്നു. ഒരുപിടി നട്‌സ് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന അളവിൽ പ്രോട്ടീൻ കിട്ടാൻ സഹായിക്കും.

പ്രോട്ടീന്‍ സമ്പന്നമായ മുട്ട ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒരു നല്ല ഓപ്ഷനാണ്. ഒരു മുട്ടയില്‍ ഏകദേശം ആറ് മുതൽ ഏഴ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം ബെറിപ്പഴങ്ങള്‍ ചേര്‍ത്ത് കഴിക്കാം. ഓട്‌സ്മീല്‍സും നട്‌സും ചേര്‍ത്ത് കഴിക്കുന്നതും മികച്ച ഓപ്ഷനാണ്.

ദി അക്കാഡമി ഓഫ് ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിക്‌സ് എന്ന ജേണലില്‍ കൂടുതല്‍ പ്രോട്ടീന്‍ കൂടുതല്‍ സംതൃപ്തി നല്‍കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രോട്ടീന്‍ നമ്മുടെ ശരീരത്തിലെ സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണുകളെ സജീവമാക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*