വീട്ടില്‍ രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

നിശബ്ദ കൊലയാളിയെന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജീവനു തന്നെ ആപത്താണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. മുന്‍പ് ഇതിനായി എപ്പോഴും ഡോക്ടറുടെ അടുത്തേക്ക് ഓടണമായിരുന്നുവെങ്കില്‍ ഇന്ന് അവ വീട്ടിലിരുന്ന് തന്നെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം ഉപകരണങ്ങള്‍ തെറ്റായാണ് ആളുകള്‍ ഉപയോഗിക്കുന്നത്. കൃത്യമായി രക്തസമ്മര്‍ദം നിരീക്ഷിക്കാന്‍ കഴിയാതെ വരുന്നത് പല തരത്തിലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്കും കാരണമാകാം.

വീട്ടില്‍ രക്തസമ്മര്‍ദം നിരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അനുയോജ്യമായ കഫ് വലിപ്പത്തോടു കൂടിയ ഉപകരണം വാങ്ങുക. അത് ഉപയോഗിച്ച് തുടങ്ങും മുന്‍പ് ഒരു ഡോക്ടറെ സമീപിച്ച് റീഡിങ് കൃത്യമായിട്ടാണ് കാണിക്കുന്നതെന്ന് ഉറപ്പാക്കുക.
  • കഫ് സൈസ് ഒരുപാട് ചെറുതോ ഒരുപാട് വലുതോ ആകാന്‍ പാടില്ല.
  • കഫ് ഘടിപ്പിക്കുമ്പോള്‍: കയ്യില്‍ കഫ് ചുറ്റുമ്പോള്‍, അത് അമിതമായി മുറുകുകയോ അയഞ്ഞുകിടക്കുകയോ ചെയ്യരുത്. കഫിന്റെ സ്ഥാനം കൃത്യമായിരിക്കണം. കൂടാതെ വസ്ത്രത്തിന് മുകളില്‍ ചുറ്റുന്നതും ഒഴിവാക്കുക.
രാവിലെ ബദാമും പഴവും; മിലിന്ദ് സോമന്റെ ഫിറ്റ്‌നസ് സീക്രട്ട്
  • ദിവസം രണ്ട് നേരം രക്ത സമ്മര്‍ദം അളക്കാം. രാവിലെ മരുന്ന് കഴിക്കുന്നതിനു മുന്‍പും വൈകുന്നേരവും. എന്നും ഒരേ സമയത്ത് തന്നെ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കാം.
  • ചാരിയിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള കസേരയില്‍ അഞ്ച് മിനിറ്റ് ശാന്തമായി ഇരുന്നതിന് ശേഷം രക്തസമ്മര്‍ദം അളക്കാം.
  • മേശയുടെ മുകളിലോ കസേര കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പില്‍ തന്നെ കൈ വയ്ക്കുക.
വാടക​ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതകബന്ധമില്ല; ഡോക്ടർ അടക്കം 10 പേർ അറസ്റ്റിൽ
  • രക്തസമ്മര്‍ദം അളക്കുന്ന സമയം സംസാരിക്കാനോ വായിക്കാനോ പാടില്ല.
  • റീഡിങ്ങ് എടുത്ത കൈയില്‍ തന്നെ 3 മിനിറ്റ് എങ്കിലും ആകാതെ വീണ്ടും കഫ് കെട്ടരുത്. രണ്ട്-മൂന്ന് റീഡിങ് പരിശോധിക്കുക.
  • രണ്ട് കൈയിലെയും രക്തസമ്മര്‍ദം എടുത്ത ശേഷം ഉയര്‍ന്നത് ഏതാണോ അതാണ് പരിഗണിക്കേണ്ടത്. ദിവസം മുഴുവന്‍ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന രക്തസമ്മര്‍ദം പലപ്പോഴും രാവിലെ അല്‍പം കൂടുതലായിരിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*