
മൂന്നായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടും ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവാവേ. സെപ്റ്റംബര്‍ നാലിന് സിംഗപ്പൂരില്‍ വച്ച് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ‘ Mate XTs ‘ എന്ന പേരിലാണ് പുതിയ ട്രിപ്പിള്‍ ഫോള്‍ഡിങ് ഫോണ്‍ വിപണിയില്‍ എത്താന്‍ പോകുന്നത്. മേറ്റ് എക്‌സിടിയുടെ പിന്‍ഗാമിയായി ഈ ഉപകരണം വരുമെന്നും നിരവധി ആധുനിക അപ്‌ഡേഷനുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേ ദിവസം തന്നെ സാംസങ്ങും അവരുടെ ഒരു പ്രധാന ഉല്‍പ്പന്നത്തിൻ്റെ ലോഞ്ച് നടത്തുന്നത് കൊണ്ട്,ഹുവാവേയുടെ ഈ ഇവൻ്റ് സാംസങ്ങുമായുള്ള നേരിട്ടുള്ള മത്സരത്തിന് വഴിയൊരുക്കും. നവീകരിച്ച Kirin 920 പ്രൊസസര്‍ ആയിരിക്കും പുതിയ ഫോണിന് കരുത്തു പകരുക. ഇത് മെച്ചപ്പെട്ട പ്രകടനവും കാര്യക്ഷമതയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇതിന് സാറ്റലൈറ്റ് കണക്റ്റിവിറ്റിയും അപ്‌ഡേറ്റ് ചെയ്ത ആശയവിനിമയ ശേഷിയും ഉണ്ടാകുമെന്നും കരുതുന്നു.
ഇതിലെ കാമറ സിസ്റ്റം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വേരിയബിള്‍ അപ്പേര്‍ച്ചര്‍ ലെന്‍സുള്ള ഒരു പുതിയ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും മെച്ചപ്പെട്ട സൂം ഗുണമേന്മയുള്ള ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറയും ഇതില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.അത്യാധുനിക സാങ്കേതികവിദ്യയും രൂപകല്‍പ്പനയും തേടുന്ന ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഒരു പ്രീമിയം ഉപകരണമായി ഇതിനെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആദ്യ ട്രിപ്പിള്‍-ഫോള്‍ഡിങ് ഫോണായ Mate XT അതിന്റെ നൂതനമായ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
Be the first to comment