കോഴിക്കോട് സബ് ജയിലിന് സമീപം കൂറ്റൻ പരസ്യബോർഡുകൾ; സുരക്ഷാ ഭീഷണി

കോഴിക്കോട് സബ് ജയിലിനോട് ചേർന്ന് സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കൂറ്റൻ പരസ്യബോർഡുകൾ . സബ് ജയിലിന്റെ മതിലിനോട് ചേർന്നാണ് ഇരുവശത്തും കൂറ്റൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചത്. മതിലിന് മുകളിൽ കയറിയ ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

സുരക്ഷയെ ബാധിക്കുന്നതോ കാഴ്ച മറക്കുന്നതോ ആയ വസ്തുക്കൾ ജയിൽവളപ്പിൽ പാടില്ലെന്നാണ് ചട്ടം. ജയിൽ വകുപ്പിന്റെ സ്ഥലങ്ങൾ ഒഴിച്ചിടാൻ പാടില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ ന്യായീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*