
കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
2024 ഡിസംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്. കേരളത്തിൽ നിന്നുള്ള ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
Be the first to comment