കുടുംബ വഴക്ക്; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കാസർഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. ഭർത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാകും.

കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയ ഒരു ബന്ധുവിനെയും ഇയാൾ ആക്രമിച്ചു. പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*