പൊന്മാൻ എന്ന ചിത്രത്തിലെ പി പി അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട ചെയ്യാൻ ഏറ്റവും സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലായിരുന്നു എന്ന് ബേസിൽ ജോസഫ്. ഏറെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ ഞാൻ ആയിട്ട് നശിപ്പിച്ചു എന്ന് ആളുകൾ പറയരുത് എന്ന തനിക്ക് ഉണ്ടായിരുന്നു എന്നും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“പൊന്മാൻ ചിത്രീകരിക്കാത്ത നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതെ നാട്ടിലും പരിസരങ്ങളിൽ ആയിരുന്നു. ബുക്ക് പലവട്ടം വായിച്ച് ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഭദ്രമായിരുന്നു. ഒരു സമയം കഴിയുമ്പോൾ നമ്മൾ അജേഷ് ആയി തന്നെ അങ്ങ് മാറിയ പോലെ തോന്നുമായിരുന്നു” ബേസിൽ ജോസഫ് പറയുന്നു.
ഏറെ ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ പൊന്മാനിലെ കഥാപാത്രം ഈ വർഷത്തെ കേരള സ്റ്റേറ്റ് ഫിൽ അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബേസിലിന് നേടിക്കൊടുക്കും എന്ന രീതിയിലാണ് ആരാധകർ ചിത്രത്തെ ചർച്ച ചെയ്യുന്നത്. ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്‌ടേഴ്‌സ് റൗണ്ട് ടേബിളിൽ താൻ ഒരു അഭിനേതാവായി മാറാൻ ഉണ്ടായ കാരണത്തെ പറ്റിയും ബേസിൽ മനസ് തുറന്നു.
“ഒരു സംവിധായകനായി മാത്രമുള്ള ജീവിതം അത്ര സുഖകരമാകണമെന്നില്ല. സാമ്പത്തികമായൊക്കെ നമുക്ക് ചില പ്രശ്ങ്ങൾ വരാം. കാരണം നടന്മാരുടെ ഡേറ്റിന് വേണ്ടിയുള്ള കാത്തിരിക്കേണ്ടി വരും. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് വിചാരിച്ചതും ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് കടക്കാൻ സാധിച്ചതും” ബേസിൽ ജോസഫ് പറയുന്നു.



Be the first to comment