ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രയേൽ. ലെബനോണിൽ ഇന്ധന സ്റ്റേഷനുകൾ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രയേൽ.ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് ഇന്ധന സ്റ്റേഷനുകളിലൂടെയാണ് പണം ലഭിക്കുന്നതെന്നും ഇസ്രയേൽ
ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാന സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലൊന്നായ അൽ-അമാന എന്ന കമ്പനിയുടെ ഇന്ധന സ്റ്റേഷനുകളിലാണ് ഐഡിഎഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു .
നിരവധി സ്റ്റേഷനുകൾ പ്രവർത്തനരഹിതമാക്കിയതായി സൈന്യം പ്രഖ്യാപിച്ചു, പ്രധാന ലക്ഷ്യങ്ങൾ ആയുധങ്ങളും പ്രവർത്തകരും കൊണ്ടുപോകുന്ന ട്രക്കുകളായിരുന്നു. ഇന്ധന സ്റ്റേഷനുകൾ വഴി ഹിസ്ബുള്ള ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ കുറിച്ചു.



Be the first to comment