കോട്ടയം: റബര് വിലയിടിവില് സര്ക്കാര്-കോര്പ്പറേറ്റ് – റബര് ബോര്ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതിയുടെ ആഭിമുഖ്യത്തില് ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര് കര്ഷക കണ്ണീര് ജ്വാല’ എന്ന പേരില് വമ്പിച്ച റബര് കര്ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില് ഉദ്ഘാടനം ചെയ്തു.
വോട്ടിലൂടെ പ്രതികരിക്കാന് കര്ഷക കുടുംബങ്ങള്ക്ക് മടിയില്ലെന്നും കര്ഷക വിരുദ്ധ നടപടികള്ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കണ്ണീര് ജ്വാല’ ഉദ്ഘാടനം ചെയ്ത് പ്രഫ. രാജീവ് കൊച്ചുപറമ്പില് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് വില ഉയര്ത്തി പിന്നീട് വിലയിടിച്ച് കര്ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്ട്ടികളുടെ തന്ത്രങ്ങള് കര്ഷകര് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇറക്കുമതി മാനദണ്ഡങ്ങള് പുതുക്കാന് കേന്ദ്ര സര്ക്കാര് തയാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക പ്രഖ്യാപിക്കുകയും വേണം, ആഭ്യന്തര റബര് സംരഭങ്ങള്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കണം, റബറിനെ കാര്ഷിക വിളയായി പ്രഖ്യാപിക്കാന് അടിയന്തിര നടപടികള് സ്വീകരി ക്കണം, റബറിന് 250 രൂപ പ്രകടന പത്രികയില് ഉറപ്പുനല്കി അധികാരത്തിലേറിയ സംസ്ഥാന സര്ക്കാര് വാഗ്ദാനം പാലി ക്കണം തുടങ്ങിയ ആവശ്യങ്ങള് പ്രതിഷേധ സമ്മേളനം മുന്നോട്ടുവച്ചു.
മാര്ക്കറ്റ് വിലയിരുത്തി കര്ഷകര്ക്ക് വേണ്ട നിര്ദ്ദേശം കൊടുക്കുകയും കര്ഷകന് റബറിന് ന്യായവില ലഭ്യമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും പ്രവര്ത്തിക്കേണ്ട റബര് ബോര്ഡ് നിഷ്ക്രിയമായി നിലകൊള്ളുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.കോട്ടയം കളക്ടറേറ്റ് പടിക്കല് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ലൂര്ദ് ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെല്പൂര പറമ്പില് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്ന്ന് റബര് ബോര്ഡ് പടിക്കല് എത്തിചേര്ന്ന് ‘പ്രതിഷേധ ജ്വാല’ തെളിയിച്ചു.
കത്തോലിക്ക കോണ്ഗ്രസ് ഡയറക്ടര് റവ. ഡോ. ഫിലിപ്പ് കവിയില്, ജനറല് സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്, ഡോ. കെ.എം ഫ്രാന്സിസ്, രാജേഷ് ജോണ്, രൂപതാ ഡയറക്ടര്മാരായ റവ. ഡോ. ജോര്ജ്ജ് വര്ഗീസ് ഞാറക്കുന്നേല്, റവ. ഡോ. മാത്യൂ പാലക്കുടി, ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്, ഇമ്മാനുവല് നിധീരി, ബേബി കണ്ടത്തില്, തമ്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനു ഡൊമിനിക്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്, ആന്സമ്മ സാബു, ജേക്കബ് നിക്കോളാസ്, പിയൂസ് പറേടം, ജോര്ജുകുട്ടി പുന്നക്കുഴി, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്, അഡ്വ. മനു വരാപ്പള്ളി, ബിജു ഡൊമിനിക്, രാജീവ് തോമസ് എന്നിവര് നേതൃത്വം നല്കി.
പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് നീലിമംഗലം പാലത്തിന് സമീപം പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. ഒരു കാൽ അറ്റുപോയ നിലയിലാണ് […]
അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായുള്ള 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണത്തിന്റെ ഉത്ഘാടനം അതിരമ്പുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ വെച്ച് കോട്ടയം എം. പി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു. യോഗത്തിൽ ബോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസ്, വർഗ്ഗീസ്, ജയിംസ് കുര്യൻ, […]
കോട്ടയം: കടുത്തുരുത്തി എംഎൽഎയും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസിന്റെ അന്തകനായ മോൻസ് ജോസഫ് എന്നാണ് സജി എംഎൽഎയെ വിശേഷിപ്പിച്ചത്. മകളെ പിൻഗാമി ആയി രാഷ്ട്രീയത്തിൽ ഇറക്കുവാനുള്ള വളഞ്ഞ വഴി മോൻസ് നടത്തുന്നു […]
Be the first to comment