ലണ്ടൻ, യു കെ: എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന വിന്ററിനു മുമ്പേ തന്നെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിൽ. വിന്ററില്‍ നടക്കുന്ന കോറിഡോർ ചികിത്സ സമ്മറിലും നടക്കുകയാണ്. സമ്മറിലും എന്‍എച്ച്എസില്‍ അഞ്ചിലൊന്ന് എ & ഇ രോഗികള്‍ക്കും ചികിത്സ കോറിഡോറിൽ ആയിരുന്നെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.
ഇത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിക്കഴിഞ്ഞെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. ആശുപത്രി ബെഡ് ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78 ശതമാനം ഡോക്ടർമാർ വിശ്വസിക്കുന്നു. വാര്‍ഡ് ബെഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് മൂലം നിരവധി മണിക്കൂറുകളാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അനാവശ്യമായ ബുദ്ധിമുട്ടിപ്പിക്കുന്ന സ്ഥലമായി മാറിയെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു.
രോഗികളെ കോറിഡോറിലും, കബോര്‍ഡിലും, ബാത്ത്‌റൂമിലും വരെ ചികിത്സിക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ആശുപത്രി മേധാവികളും നടത്തുന്ന ശ്രമങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ്.






Be the first to comment