ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ; പ്രഖ്യാപനം ഇന്ന്

ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ ഇന്ന് നടക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് പ്രഖ്യാപനം. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരും.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറുമാസത്തോളമെടുക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കരാറുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളുടെയും ചർച്ച ഇന്നലെ പൂർത്തിയായി.

കരാർ യൂറോപ്യൻ യൂണിനുമായുള്ള മികച്ച സാമ്പത്തിക സംയോജനത്തിന് സഹായകമാകും എന്നും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കും എന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*