വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം. സംഘര്‍ഷവും യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുന്നതിനിടെ വിപണി നഷ്ടത്തിലാണ് ആരംഭിച്ചത്. വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി 50 24,100 ന് താഴെയെത്തിയപ്പോള്‍, ബിഎസ്ഇ സെന്‍സെക്‌സ് 79,600 ന് താഴെയായി. 

രാവിലെ 10:14 ന് നിഫ്റ്റി 239 പോയിന്റ് അഥവാ 0.98% കുറഞ്ഞ് 24,035.25 ല്‍ വ്യാപാരം നടത്തി. ബിഎസ്ഇ സെന്‍സെക്‌സ് 746 പോയിന്റ് അഥവാ 0.93% കുറഞ്ഞ് 79,588.71 ല്‍ എത്തി.

പ്രതിരോധ മേഖലയുമായി ബന്ധമുള്ള ഓഹരികളായ ഭാരത് ഫോര്‍ജ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറണോറ്റിക്‌സ് ലിമിറ്റഡ് മുതലായവ നേട്ടമുണ്ടാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*