അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചാണ് രാജ്യത്തിന്റെ ഇറക്കുമതി നയമെന്നാണ് ഇന്ത്യയുടെ പ്രതികരണം. യുഎസുമായി ബന്ധപ്പെട്ട് ഊർജ്ജസംഭരണം വിപുലീകരിക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. നിലവിലെ യുഎസ് ഭരണകൂടം ഊർജ്ജസഹകരണം ആഴത്തിൽ ആക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു എന്നും വിദേശകാര്യ മന്ത്രി മന്ത്രാലയം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽ വലിയ ചുവടു വയ്പ്പെന്നായിരുന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ട്രംപിന്റെ അവകാശവാദം. റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യയ്ക്കുമേൽ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റിൽ അധികതീരുവ ചുമത്തിയിരുന്നത്.
കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിരുന്നത്. അതേസമയം ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നും ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുന്നു എന്നുമാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.



Be the first to comment