‘ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, എന്തെങ്കിലും ശ്രമം ഉണ്ടായാൽ തിരിച്ചടിക്കും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചു.പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി.

ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അതിർത്തിയിൽ എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന് ദ്വിവേദി മുന്നറിയിപ്പും നൽകി. ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങൾ തകർത്തു. പാകിസ്താൻ്റെ ആണവ കേന്ദ്രങ്ങളിലും ഇന്ത്യൻ ആക്രമണമുണ്ടായെന്നും ജനറൽ ദ്വിവേദി പറഞ്ഞു.

അതേസമയം, പാകിസ്താനിൽ നിന്ന് ആക്രമണമുണ്ടായാൽ കരയുദ്ധത്തിന് സൈന്യം തയ്യാറായിരുന്നുവെന്നും ദ്വിവേദി പറഞ്ഞു. അതിർത്തിയിൽ എട്ട് ഭീകരക്യാമ്പുകൾ ഇപ്പോഴും സജീവമാണ്. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം സംബന്ധിച്ച് ഡിജിഎംഒ തലത്തിൽ ചർച്ചകൾ നടത്തിയെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ദ്വിവേദി വ്യക്തമാക്കി. അധീന കശ്മീരിൽ പാകിസ്താനുമായി ചേർന്ന ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെയും ദ്വിവേദി അതിരൂക്ഷമായി വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*