അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ തേരോട്ടം

അണ്ടര്‍ 19 ഏഷ്യകപ്പില്‍ പാകിസ്താനുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 90 റണ്‍സിനാണ് ഇന്ത്യന്‍ കുട്ടികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 46.1 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തപ്പോള്‍ ഈ സ്‌കോറിനെ പിന്തുടര്‍ന്ന പാക് കുട്ടികള്‍ക്ക് 41.2 ഓവറില്‍ പത്ത് വിക്കറ്റും നഷ്ടപ്പെടുത്തി 150 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

പാകിസ്താന്‍ താരങ്ങള്‍ ശരിക്കും ഇന്ത്യന്‍ ബൗളിങിന്റെ തീവ്രതയറിഞ്ഞ മത്സരമായിരുന്നു അത്. ഇന്ത്യയുടെ കനിഷ്‌ക് ചൗഹാനും ദീപേഷ് ദേവേന്ദ്രനും മൂന്ന് വീതം വിക്കറ്റ് എടുത്തപ്പോള്‍ കിഷന്‍കുമാര്‍ സിങ് രണ്ട് വിക്കറ്റാണ് പുഴുതത്. 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 85 റണ്‍സ് എടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജ്ജ് വര്‍ഗീസ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 38 ഉം കനിഷ്‌ക് ചൗഹാന്‍ 46 ഉം റണ്‍സ് എടുത്തു.

എന്നാല്‍ കൗമാര താരം വൈഭവ് സൂര്യവംശിക്ക് പ്രതീക്ഷിച്ച ഫോമിലെത്താന്‍ ആയില്ല. അഞ്ച് റണ്‍സില്‍ അദ്ദേഹം പുറത്തായി. പക്ഷേ ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വൈഭവ് വീഴ്ത്തി. പാകിസ്താന്‍ നിരയിലേക്ക് വന്നാല്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറികളുമടക്കം 83 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്ത ഹുസൈഫ അഹ്‌സാന്‍ ആണ് പാക് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് 34 പന്തുകളില്‍ നിന്നായി 23 റണ്‍സ് എടുത്ത് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് സയ്യാം, അബ്ദുല്‍ ശുഭ്ഹാന്‍, രണ്ട് വിക്കറ്റ് എടുത്ത നികബ് ഷഫീഖ് എന്നിവരാണ് ബൗളിങ് നിരയില്‍ കേമന്‍മാര്‍.

Be the first to comment

Leave a Reply

Your email address will not be published.


*