
ന്യൂഡല്‍ഹി: ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റേയും പിന്‍കോഡ്,ഡിജിപിന്‍ (ഡിജിറ്റല്‍ പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍) എന്നിവ ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം. ഇതിനുള്ള പോര്‍ട്ടല്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. രാജ്യത്തെ ഏത് സ്ഥലവും സൂക്ഷമമായി അടയാളപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ഡിജിപിന്‍.
നിലവില്‍ ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കാനാണ് പിന്‍കോഡ്. ഡിജിപിന്‍ വന്നതോടെ 4 മീറ്റര്‍ വീതം നീളവും വീതിയുമുള്ള ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആല്‍ഫന്യൂമറിക് കോഡ് നിലവില്‍ വന്നു. കൂടുതല്‍ കൃത്യമായ ലൊക്കേഷന്‍ ഇതുവഴി ലഭിക്കുമെന്നതാണ് മിച്ചം.
ദുരന്തനിവാരണം, ഇ-കൊമേഴ്‌സ് ഡെലിവറി അടക്കം എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ ഡേറ്റ വിവിധ ആവശ്യങ്ങള്‍ക്ക് ലഭ്യമാകും. ഡിജിപിന്‍ ലഭിച്ചാല്‍ ഓഫ്‌ലൈനായി പോലും കൃത്യം ലൊക്കേഷന്‍ മനസിലാക്കാന്‍ കഴിയും. 2,3,4,5,6,7,8,9, G,J,K,L,M,P,W,X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചാണ് ഡിജിപിന്‍.
dac.indiapost.gov.in എന്ന വെബ്‌സൈറ്റില്‍ പിന്‍കോഡ് അറിയാനായി Know your pincode ഉപയോഗിക്കുക. ജിപിഎസ് അറിയാന്‍ Know your DIGIPIN എന്ന ഓപ്ഷനും. ജിപിഎസ് ലൊക്കേഷന്‍ ഇനേബിള്‍ ചെയ്യുന്നതോടെ നമ്മളുള്ള സ്ഥലത്തിന്റെ പിന്‍കോഡും ഡിജിപിന്‍ കോഡും ലഭ്യമാകും. മാപ്പില്‍ മറ്റെവിടെ ക്ലിക്ക് ചെയ്താലും അതതു സ്ഥലത്തെ പിന്‍കോഡ് കാണാം.
Be the first to comment