
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പാലം ജനുവരി 12-ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വലിയ വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ആറുവരി പാതയില്‍, ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
കാര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്, മിനിബസുകള്‍, ടു ആക്‌സില്‍ ബസുകള്‍ എന്നിവയ്ക്ക് നൂറുകിലോമറ്റര്‍ വേഗതയില്‍ ഈ പാതയിലൂടെ സഞ്ചരിക്കാവുന്നതാണ്. പാലത്തിലേക്ക് കടക്കുന്ന സ്ഥലത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുള്ളു.
1,800 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ഈ കടല്‍പ്പാലം മുംബൈയും നവി മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 21 കിലോമീറ്ററാണ് പാലത്തിന്റെ ദൂരം. മുംബൈയിലേക്ക് പോകുന്ന മള്‍ട്ടി ആക്‌സില്‍ ഹെവി വെഹിക്കിളുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയ്ക്ക് പാലത്തിന്റെ ഈസ്റ്റേണ്‍ ഫ്രീവേയിലേക്ക് പ്രവേശനമില്ല. മോട്ടോര്‍സൈക്കിള്‍, മൂന്നു ചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, വേഗത കുറഞ്ഞ വാഹനങ്ങള്‍ എന്നിവയ്ക്ക് പാലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
Be the first to comment