കണ്ട റീൽ വീണ്ടും കാണാൻ തോന്നാറുണ്ടോ? വാച്ച് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം

ഇൻസ്റ്റാ​ഗ്രാമിൽ കണ്ടുകൊണ്ടിരുന്ന റീൽ‌സ് വീണ്ടും കാണാൻ തിരഞ്ഞ് പോകാറുണ്ടോ? ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാ​ഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും. വാച്ച് ഹിസ്റ്ററി എത്തുന്നതോടെ സേവ് ചെയ്ത് വെക്കാതെ തന്നെ ഒരിക്കൽ കണ്ട റീൽസ് വീണ്ടും കാണാൻ കഴിയും.

വാച്ച് ഹിസ്റ്ററിയിൽ റീൽസ് തീയതി, സമയക്രമം, ക്രിയേറ്റർ എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാനാവും. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സ് തുറന്ന് യുവർ ആക്ടിവിറ്റി തിരഞ്ഞെടുക്കുക. ഇതിൽ How to use instagram എന്ന സെക്ഷനിൽ Watch History എന്ന ഓപ്ഷൻ കാണാൻ കഴിയും. ഇവിടെ നിന്ന് നിങ്ങൾ‌ക്ക് കണ്ട റീൽസ് വീണ്ടും കാണാൻ സഹായിക്കും.

ഏറ്റവും പുതിയത് മുതൽ പഴയത് വരെയുള്ളത് അടിസ്ഥാനമാക്കിയാണ് റീലുകൾ ക്രമീകരിക്കുക. ഇപ്പോൾ 30 ദിവസത്തെ ഇൻസ്റ്റാഗ്രാം റീലുകൾ മാത്രമേ വാച്ച് ഹിസ്റ്ററിയിൽ കാണാൻ കഴിയൂ. ശ്രദ്ധേയമായി, ഇൻസ്റ്റാഗ്രാമിന്റെ എതിരാളികളായ യൂട്യൂബിനും ടിക് ടോക്കിനും നേരത്തെ തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*