വൻ മാറ്റത്തിനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോ ഷെയറിങ് ആയി ആരംഭിച്ച ഇൻസ്റ്റാഗ്രാം ഇപ്പോൾ ഡയറക്ട് മെസേജിങ്ങിനും റീൽസിനും പ്രാധാന്യം നൽകുന്ന ആപ്പായി മാറിയിരിക്കുകയാണ്. ഈ ഒരു മാറ്റം തന്നെയാണ് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്കായി എത്തിക്കാനൊരുങ്ങുന്നത്. റീൽസിനും ഡയറക്ട് മെസേജിനും പ്രാമുഖ്യം നൽകി ഇൻസ്റ്റഗ്രാമിന്റെ ഡിഫോൾട്ട് പേജ് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലായിരിക്കും ഇത് ആദ്യം പരീക്ഷിക്കുക.
നിലവിൽ ഉപഭോക്താവിന്റെ പ്രൊഫൈലും പങ്കുവെച്ച പോസ്റ്റുകളുടെ ഗാലറി ഗ്രിഡുമാണ് കാണുക. ഇത് മാറ്റി റീലുകൾ കാണുന്ന രീതിയിലേക്ക് മാറ്റാനാണ് പുതിയ നീക്കം. എന്നാൽ ഉപഭോക്താവിന് മാറ്റം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരിക്കും ഈ മാറ്റം എത്തുന്നത്. താഴേക്ക് സ്ക്രോൾ ചെയ്യുന്നതോടെ റീൽസിന്റെ ഫുൾസ്ക്രീനിലേക്ക് ഡിഫോൾട്ട് പേജ് മാറും. ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്യുമ്പോൾ കാണുന്ന സ്റ്റോറീസിൽ മാറ്റം ഉണ്ടാകില്ല.
ഈ ഫീച്ചർ സെലക്ട് ചെയ്ത് കഴിഞ്ഞാൽ ഇൻസ്റ്റയിൽ ആദ്യം കാണുക റീലുകൾ മാത്രമാകും. പോസ്റ്റുകൾ കാണാൻ കഴിയില്ല. ടിക് ടോകിന് സമാനമായി ഇൻസ്റ്റാഗ്രാം മാറുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇതിന് പുറമെ പ്രത്യേക ഫോളോയിങ് ടാബും ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതിൽ നിങ്ങൾ ഫോളോ ചെയ്യുന്നവർ പങ്കുവെച്ച പോസ്റ്റുകൾ കാണാൻ കഴിയും. നിലവിൽ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ പുതിയ ഫീച്ചർ ലഭ്യമാകുക.



Be the first to comment