കൊച്ചി: അപകടം ഉണ്ടാകുമ്പോള്‍ ഇരുചക്ര വാഹനത്തിനു പിന്നില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകൂ. എന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
അപകടം ഉണ്ടാകുമ്പോള്‍ തൃശ്ശൂര്‍ എംഎസിടിയുടെ ഉത്തരവനെതിരേ തൃശ്ശൂര്‍ സ്വദേശി ബിനീഷ് ണ് ഹൈക്കോടതിയില്‍ എത്തിയത്. 2011-ല്‍ ഹര്‍ജിക്കാരന്‍ ബൈക്കി പിന്നില്‍ രണ്ടുപേരുമായി പോക എതിരേ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. എന്നാല്‍ പിന്നില്‍ രണ്ടുപേരുമായി യാത്ര ചെയ്തതില്‍ ഹര്‍ജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ ഇന്‍ഷുറന്‍സ് തുകയില്‍ കുറവുവരുത്തിയത്
അപകടം ഉണ്ടാകുമ്പോള്‍ ബൈക്കിന് പിന്നില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുകയില്‍ 20 ശതമാനം കുറവുവരുത്തിയത് ചോദ്യംചെയ്യുന്ന ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. 1.84 ലക്ഷം നഷ്ടപരിഹാരം 2.39 ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ജീപ്പ് ഡ്രൈവര്‍ക്കെതിരേ മാത്രമാണ് കേസുണ്ടായിരുന്നത്. ഹര്‍ജിക്കാരന്‍ തെറ്റായ വശത്തുകൂടിയാണ് വാഹനം ഓടിച്ചതെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം ട്രിബ്യൂണല്‍ തന്നെ തള്ളിയ താണെന്നും കോടതി ചൂണ്ടിക്കാട്ടി.



Be the first to comment