2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അഹമ്മദാബാദ് വേദി ആയിട്ടുള്ള ഗെയിംസിനാണ് അനുമതി നൽകിയത്. ഈ മാസം 31നകം ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. ഈ വർഷം അവസാനമാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ വേദി പ്രഖ്യാപിക്കുക.

അഹമ്മദാബാദിനൊപ്പം ഭൂവനേശ്വറും ആതിഥേയത്വം വഹിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അധികൃതർ രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. 2010ലായിരുന്നു ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. കാനഡ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യയ്ക്ക് പങ്കെടുക്കാനുള്ള സാധ്യത വർധിച്ചത്.

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*