മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, തങ്ങളുടെ അടുത്ത ഹൈ- എന്‍ഡ് സ്മാര്‍ട്ട് ഫോണായ ഐക്യൂഒഒ 15 അള്‍ട്രാ അടുത്ത മാസം പകുതിയോടെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 17 ന് നടക്കുന്ന ചൈനീസ് പുതുവത്സരത്തിന് മുമ്പ് ഫോണ്‍ ലോഞ്ച് ചെയ്യും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഐക്യൂഒഒ 15 അള്‍ട്ര പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഗെയിമര്‍മാര്‍, സ്ട്രീമര്‍മാര്‍, മത്സരാധിഷ്ഠിത മൊബൈല്‍ കളിക്കാര്‍ എന്നിവരെ ലക്ഷ്യം വച്ചാണ് ഐക്യൂഒഒ 15 അള്‍ട്രാ പുറത്തിറക്കാന്‍ പോകുന്നത്. ഐക്യൂഒഒ 15 അള്‍ട്രാ ഐക്യൂഒഒ 15നുമായി നിരവധി സവിശേഷതകള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്ന 6.85 ഇഞ്ച് ഫ്‌ലാറ്റ് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയുമായി ഇത് വന്നേക്കാം.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്ത് പകരുക. ഏകദേശം 7,000 എംഎഎച്ച് ബാറ്ററിയും, 100W വയര്‍ഡ് ചാര്‍ജിങ്ങും 50W വയര്‍ലെസ് ചാര്‍ജിങ്ങും ഈ ഫോണില്‍ പ്രതീക്ഷിക്കാം. ഐക്യുഒഒ 15 അള്‍ട്രായില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് സെന്‍സറുകളും 50MP റെസല്യൂഷനും ഫോണ്‍ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.



Be the first to comment