ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

ഇറാന്റെ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയായ അമീർ ഹതാമി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പറഞ്ഞെങ്കിലും അമീർ ഹതാമി ജീവനോടെയുണ്ടെന്ന് ഇറാൻ‌ അറിയിച്ചു. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണ് ഇന്ന് നടന്നത്. തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇ-യിലും ഖത്തറിലും ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*