‘ഭയങ്കരരും ദ്രോഹികളുമായവര്‍’; ഇറാന്റെ ആണവനിരായുധീകരണം ലക്ഷ്യം’; പ്രതികരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വിഡിയോയില്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വിഡിയോയിലാണ് ട്രംപിന്റെ പ്രതികരണം.

‘ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാണ് ഇറാന്‍, പതിനായിരക്കണക്കിന് സ്വന്തം പൗരന്മാരെ തെരുവില്‍ കൊന്നൊടുക്കി. ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

‘ഭയങ്കരരും ദ്രോഹികളുമായ ആളുകള്‍. ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകരുത്. ഒരിക്കലും. അമേരിക്കന്‍ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്ന് ഈ ഭരണകൂടം പഠിക്കും… ഞങ്ങള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കുകയും അവരുടെ മിസൈല്‍ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അത് പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടും. നമ്മള്‍ അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാന്‍ പോകുന്നു.’ ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള ഭീഷണി ഇല്ലാതാക്കുക എന്നതാണ് നീക്കത്തിന്റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞതില്‍ യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*