‘സമാധാനം പുലരണം’; ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി. ഇന്ത്യയും പാകിസ്താനും സഹോദര അയൽക്കാരാണെന്നും മേഖലയിൽ സമാധാനം പുലരണമെന്നും ഇറാൻ പ്രതികരിച്ചു. എക്സിലൂടെയാണ് പ്രതികരണം.

ഇതിനിടെ ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ രക്ഷാ സമിതി അംഗങ്ങൾ. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയെന്നും രക്ഷാസമിതി. പരുക്കേറ്റവർ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ പറഞ്ഞു.

ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോൾ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എൻ രക്ഷാ സമിതിയുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*