ഇറാൻ-യുഎസ് ചർച്ച അവസാനിച്ചു; നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്ന് റിപ്പോർട്ട്

ഒമാനിൽ അമേരിക്കയുമായുള്ള രണ്ടാം ഘട്ട പ്രതിനിധിചർച്ച അവസാനിച്ചതായി ഇറാൻ. ചർച്ചകൾ പ്രതീക്ഷ നൽകുന്നതെന്നും ഇറാന്റെ പ്രതികരണം. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ പരോക്ഷ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിലാണ് നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ച ലക്ഷമിട്ടത്.

ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ഒമാൻ വിദേശകാര്യമന്ത്രി വഴി അഭിപ്രായങ്ങൾ അറിയിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധസംഘവും ചർച്ചയിൽ പങ്കെടുത്തു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കിയപ്പോൾ ശുഭപ്രതീക്ഷയുണ്ടെന്ന് ഇറാൻ അറിയിച്ചു.

എന്നാൽ നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്നാണ് റിപ്പോർട്ട്. ആണവ ചർച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തീവ്രവാദ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും സർക്കാർ വിരുദ്ധ പ്രക്ഷോഭവും ചർച്ച ചെയ്യണമെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാൽ ഇറാൻ വിയോജിപ്പ് അറിയിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ തയ്യാറാകണമെന്ന അമേരിക്കയുടെ ആവശ്യത്തിലും ഇറാന് എതിർപ്പുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*