ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണൻ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണൻ. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണൻ അയർലൻഡിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.സംസ്ക്കാരം പിന്നീട്.
തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന് എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി […]
മലപ്പുറം: ജില്ലാ പോലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പോലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് അൻവറിന്റെ പരിഹാസം. കേരളത്തിന്റെ മാപ്പുണ്ട്.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്.. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്… അൻവർ […]
Be the first to comment