ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണൻ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണൻ. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണൻ അയർലൻഡിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.സംസ്ക്കാരം പിന്നീട്.
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് സംശയം. മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന […]
കോട്ടയം: ആപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് 6 വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്.ആപ്പാൻചിറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
ഏറ്റുമാനൂർ: ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിന് ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു […]
Be the first to comment