മലയാളി നഴ്‌സ്‌ അയര്‍ലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണ‌ൻ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പ്‌പിറ്റലിൽ ക്ലിനിക്കൽ നഴ്സ‌് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണൻ. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണ‌ൻ അയർലൻഡിലെ നഴ്സു‌മാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യ വൈഷ്‌ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.സംസ്ക്‌കാരം പിന്നീട്.

Be the first to comment

Leave a Reply

Your email address will not be published.


*